Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Headache

തു​ട​ക്കം മു​ത​ൽ പാ​ർ​ട്ടി​ക്കു ത​ല​വേ​ദ​ന​യാ​യി ശ്രീ​ലേ​ഖ

തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ർ​​പ​​റേ​​ഷ​​ൻ ഭ​​ര​​ണ​​ത്തി​​ന്‍റെ ആ​​രം​​ഭം മു​​ത​​ൽ മേ​​യ​​ർ വി.​​വി.​​ രാ​​ജേ​​ഷി​​നു രാ​​ജി​​ക്ക​​ത്തു ന​​ൽ​​കി​​യ സെ​​പ്റ്റം​​ബ​​ർ 30 വ​​രെ ബി​​ജെ​​പി​​ക്കു സം​​ഘ​​ട​​നാ​​പ​​ര​​മാ​​യി വ​​ലി​​യ ത​​ല​​വേ​​ദ​​ന​​യാ​​യി​​രു​​ന്നു ശാ​​സ്ത​​മം​​ഗ​​ലം വാ​​ർ​​ഡ് കൗ​​ണ്‍​സി​​ല​​റും മു​​ൻ ഡി​​ജി​​പി​​യു​​മാ​​യ ആ​​ർ.​​ ശ്രീ​​ലേ​​ഖ.

ബി​​ജെ​​പി​​യു​​മാ​​യോ രാ​​ഷ്്ട്രീ​​യ​​മാ​​യോ യാ​​തൊ​​രു ബ​​ന്ധ​​വും ഇ​​ല്ലാ​​ത്ത ആ​​ർ.​​ ശ്രീ​​ലേ​​ഖ​​യെ വ​​ലി​​യ പ്ര​​തീ​​ക്ഷ​​യോ​​ടെ​​യാ​​ണ് പാ​​ർ​​ട്ടി ശാ​​സ്ത​​മം​​ഗ​​ല​​ത്തു കൗ​​ണ്‍​സി​​ല​​ർ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യ​​ത്. ശ്രീ​​ലേ​​ഖ​​യു​​ടെ സ്ഥാ​​നാ​​ർ​​ഥി​​ത്വ​​ത്തി​​ൽ ബി​​ജെ​​പി പ്രാ​​ദേ​​ശി​​ക നേ​​തൃ​​ത്വ​​ത്തി​​നു വ​​ലി​​യ അ​​തൃ​​പ്തി​​യു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നി​​ട്ടും ശാ​​സ്ത​​മം​​ഗ​​ലം വാ​​ർ​​ഡി​​ൽ വ​​ലി​​യ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ലാ​​ണ് അ​​വ​​ർ വി​​ജ​​യി​​ച്ച​​ത്. മേ​​യ​​റാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​യി​​രു​​ന്നു ശ്രീ​​ലേ​​ഖ. എ​​ന്നാ​​ൽ അ​​തു​​ണ്ടാ​​യി​​ല്ല. ഇ​​തോ​​ടെ ബി​​ജെ​​പി നേ​​തൃ​​ത്വ​​വു​​മാ​​യി അ​​വ​​ർ തെ​​റ്റി​​യെ​​ന്നു മാ​​ത്ര​​മ​​ല്ല വാ​​ർ​​ഡി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്കും ഒ​​രു പ​​രി​​ധി വ​​രെ അ​​വ​​ർ അ​​ന്യ​​യാ​​കു​​ന്ന സ്ഥി​​തി​​യായി​​രു​​ന്നു.

മേ​​യ​​ർ ആ​​കാ​​ത്ത​​തി​​ൽ ശ്രീ​​ലേ​​ഖ​​യ്ക്കു ക​​ടു​​ത്ത നി​​രാ​​ശ​​യു​​ണ്ടാ​​യി​​രു​​ന്നു. 45 വ​​ർ​​ഷം കോ​​ർ​​പ​​റേ​​ഷ​​ൻ ഭ​​രി​​ച്ച ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ൽനി​​ന്നു ഭ​​ര​​ണം പി​​ടി​​ച്ചെ​​ടു​​ത്ത ബി​​ജെ​​പി​​ക്കു ഭ​​ര​​ണ​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ലേ ശ്രീ​​ലേ​​ഖ ക​​ല്ലു​​ക​​ടി​​യാ​​യി. കൗ​​ണ്‍​സി​​ൽ യോ​​ഗ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​മെ​​ങ്കി​​ലും യോ​​ഗം പി​​രി​​യു​​ന്ന​​തി​​നു മു​​ന്പേ അ​​വ​​ർ കൗ​​ണ്‍​സി​​ൽ ഹാ​​ൾ വി​​ടു​​മാ​​യി​​രു​​ന്നു. കോ​​ർ​​പ​​റേ​​ഷ​​ന്‍റെ പ്ര​​ധാ​​ന പ​​രി​​പാ​​ടി​​ക​​ളി​​ൽനി​​ന്നു വി​​ട്ടു​​നി​​ന്ന ശ്രീ​​ലേ​​ഖ മേ​​യ​​ർ ആ​​കാ​​ത്ത​​തി​​ലെ അ​​തൃ​​പ്തി ഇ​​ങ്ങ​​നെ​​യൊ​​ക്കെ​​യാ​​യി​​രു​​ന്നു പ്ര​​ക​​ടി​​പ്പി​​ച്ചി​​രു​​ന്ന​​ത്.

എ​​ന്നാ​​ൽ ജി​​ല്ല​​യി​​ലെ പാ​​ർ​​ട്ടി നേ​​താ​​വു കൂ​​ടി​​യാ​​യ മേ​​യ​​ർ വി.​​വി.​​ രാ​​ജേ​​ഷ് ശ്രീ​​ലേ​​ഖ​​യ്ക്കു വ​​ലി​​യ പി​​ന്തു​​ണ​​യാ​​ണു ന​​ൽ​​കി​​യ​​ത്. ശാ​​സ്ത​​മം​​ഗ​​ലം ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്പെ​​ക്ട​​ർ ഓ​​ഫീ​​സ് കെ​​ട്ടി​​ട​​ത്തി​​ലാ​​യി​​രു​​ന്നു വാ​​ർ​​ഡ് ക​​മ്മി​​റ്റി ഓ​​ഫീ​​സും പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന​​ത്. ഇ​​വി​​ടെ നേ​​ര​​ത്തേ വി.​​കെ. ​​പ്ര​​ശാ​​ന്ത് എം​​എ​​ൽ​​എ​​യു​​ടെ ഓ​​ഫീ​​സും പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു. എം​​എ​​ൽ​​എ​​യു​​ടെ ഓ​​ഫീ​​സ് ഒ​​ഴി​​യ​​ണ​​മെ​​ന്നു കാ​​ണി​​ച്ച് കൗ​​ണ്‍​സി​​ല​​ർ ശ്രീ​​ലേ​​ഖ എം​​എ​​ൽ​​എ​​യ്ക്കു ക​​ത്തു ന​​ൽ​​കി​​യ​​തും പി​​ന്നീ​​ടു ന​​ട​​ന്ന സം​​ഭ​​വ​​ങ്ങ​​ളും വ​​ലി​​യ വി​​വാ​​ദ​​മാ​​യി​​രു​​ന്നു. ബി​​ജെ​​പി​​യും മേ​​യ​​ർ വി.​​വി.​​ രാ​​ജേ​​ഷും വ​​ലി​​യ പി​​ന്തു​​ണ​​യാ​​ണു ഇ​​ക്കാ​​ര്യ​​ത്തി​​ൽ ശ്രീ​​ലേ​​ഖയ്​​ക്കു ന​​ൽ​​കി​​യ​​ത്.

പി​​ന്നീ​​ടാ​​ണു നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ശ്രീ​​ലേ​​ഖ​​യെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യ​​ത്. ഇ​​തോ​​ടെ മേ​​യ​​റാ​​ക്കാ​​ത്ത​​തി​​ലെ നീ​​ര​​സം ശ്രീ​​ലേ​​ഖ​​യ്ക്കു മാ​​റി​​യെ​​ന്നാ​​ണു ബി​​ജെ​​പി നേ​​തൃ​​ത്വം ധ​​രി​​ച്ച​​ത്. എ​​ന്നാ​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ തോ​​ൽ​​വി ശ്രീ​​ലേ​​ഖ​​യെ വീ​​ണ്ടും നി​​രാ​​ശ​​യാ​​ക്കി. തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​വ​​ലോ​​ക​​ന​​യോ​​ഗ​​ങ്ങ​​ളി​​ലെ​​ല്ലാം പ​​രാ​​ജ​​യ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം പാ​​ർ​​ട്ടി നേ​​തൃ​​ത്വ​​ത്തി​​നാ​​ണെ​​ന്നും ചു​​മ​​ത​​ല​​ക്കാ​​രാ​​യ നേ​​താ​​ക്ക​​ൾ​​ക്കതിരേ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു. എ​​ന്നാ​​ൽ ഇ​​തൊ​​ന്നും ബി​​ജെ​​പി നേ​​തൃ​​ത്വം ചെ​​വി​​ക്കൊ​​ണ്ടി​​ല്ല. ഇ​​തോ​​ടെ ബി​​ജെ​​പി നേ​​തൃ​​ത്വ​​വു​​മാ​​യി ശ്രീ​​ലേ​​ഖ വ​​ല്ലാ​​തെ അ​​ക​​ന്നു.

ശ്രീ​​ലേ​​ഖ​​യെ ബി​​ജെ​​പി ദേ​​ശീ​​യ നേ​​തൃ​​ത്വ​​വും കൈ​​വി​​ടു​​ന്ന സ്ഥി​​തി​​യു​​ണ്ടാ​​യി. കേ​​ന്ദ്ര സ​​ർ​​ക്കാ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ അ​​ധ്യ​​ക്ഷ സ്ഥാ​​നം ല​​ഭി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യും അ​​സ്ഥാ​​ന​​ത്താ​​യി. ദേ​​ശീ​​യ വ​​നി​​ത ക​​മ്മീ​​ഷ​​ൻ അം​​ഗ​​മാ​​യി നി​​യ​​മി​​ക്കു​​മെ​​ന്നു ക​​രു​​തി​​യെ​​ങ്കി​​ലും അ​​തുമു​​ണ്ടാ​​യി​​ല്ല. ത​​ന്നെ അ​​വ​​ഗ​​ണി​​ക്കു​​ന്ന​​തി​​നു പി​​ന്നി​​ൽ സം​​സ്ഥാ​​ന​​ത്തെ പ്ര​​മു​​ഖ​​രാ​​യ ബി​​ജെ​​പി നേ​​താ​​ക്ക​​ളാ​​ണെ​​ന്നാ​​ണ് ശ്രീ​​ലേ​​ഖ വി​​ശ്വ​​സി​​ക്കു​​ന്ന​​ത്. അ​​വ​​ർ​​ക്ക് ആ​​കെ പി​​ന്തു​​ണ​​യാ​​യു​​ള്ള​​തു സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ർ മാ​​ത്ര​​മാ​​ണ്. അ​​തു​​കൊ​​ണ്ടാ​​ണു ശ്രീ​​ലേ​​ഖ​​യെ രാ​​ജി​​യി​​ൽനി​​ന്ന് അ​​നു​​ന​​യി​​പ്പി​​ച്ചു മാ​​റ്റാ​​നു​​ള്ള ശ്ര​​മം രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ർ ത​​ന്നെ ന​​ട​​ത്തു​​ന്ന​​ത്.

എ​​ന്നാ​​ൽ, ശ്രീ​​ലേ​​ഖ കൗ​​ണ്‍​സി​​ല​​ർ സ്ഥാ​​നം രാ​​ജി​​വ​​യ്ക്കു​​ന്നെ​​ങ്കി​​ൽ വ​​യ്ക്ക​​ട്ടെയെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണു ഭൂ​​രി​​പ​​ക്ഷം ബി​​ജെ​​പി നേ​​താ​​ക്ക​​ളും.

പാ​​ർ​​ട്ടി​​യെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കു​​ന്ന ന​​ട​​പ​​ടി​​യാ​​ണ് ശ്രീ​​ലേ​​ഖ​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഉ​​ണ്ടാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തെ​​ന്നും അ​​തി​​നു വ​​ഴ​​ങ്ങ​​രു​​തെ​​ന്നു​​മാ​​ണു മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ളു​​ടെ​​യെ​​ല്ലാം അ​​ഭി​​പ്രാ​​യം. മേ​​യ​​ർ വി.​​വി.​​ രാ​​ജേ​​ഷി​​നും ഇ​​പ്പോ​​ൾ ഇ​​തേ നി​​ല​​പാ​​ടാ​​ണ്. ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു വ​​ന്നാ​​ൽ ശാ​​സ്ത​​മം​​ഗ​​ല​​ത്തു ജ​​യി​​ക്കാ​​മെ​​ന്ന ഉ​​റ​​ച്ച വി​​ശ്വാ​​സ​​ത്തി​​ലാ​​ണു മേ​​യ​​ർ.

Health

മൈ​ഗ്രേ​ൻ: കാ​ര​ണ​മി​ല്ലാ​തെ​യും ത​ല​വേ​ദ​ന

മൈ​ഗ്രേ​ൻ എ​ന്ന വാ​ക്ക് ഫ്ര​ഞ്ചു​ഭാ​ഷ​യി​ൽ​നി​ന്ന് ഉ​ദ്ഭ​വി​ച്ച​താ​ണ്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ത​ല​വേ​ദ​ന​യെ​ക്കു​റി​ച്ച് ആ​ധി​കാ​രി​ക​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ന്ന​ത്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹെ​ഡെ​യ്ക് സൊ​സൈ​റ്റി നി​ർ​ദേ​ശി​ച്ച ത​രം​തി​രി​വു​ക​ളാ​ണ് ഇ​പ്പോ​ൾ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്.

പ്ര​ധാ​ന​മാ​യി 13 ത​രം ത​ല​വേ​ദ​ന​ക​ൾ. അ​തി​ന്‍റെ ഉ​പ​ശീ​ർ​ഷ​ക​ങ്ങ​ളാ​ക​ട്ടെ 70 ത​രം. എ​ന്നാ​ൽ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന കാ​ര​ണ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ അ​തി​നെ ര​ണ്ടാ​യി തി​രി​ക്കാം - പ്രൈ​മ​റി​യും സെ​ക്ക​ൻ​ഡ​റി​യും.

പ്രൈ​മ​റി ഹെ​ഡെ​യ്ക്ക്

പ്ര​ത്യേ​ക​മാ​യ രോ​ഗ​കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ഉ​ണ്ടാ​കു​ന്ന​താ​ണ് പ്രൈ​മ​റി ഹെ​ഡെ​യ്ക്ക്. ടെ​ൻ​ഷ​ൻ ഹെ​ഡെ​യ്ക്കും (78 ശ​ത​മാ​നം) മൈ​ഗ്രേ​നും (16 ശ​ത​മാ​നം) ക്ല​സ്റ്റ​ർ ത​ല​വേ​ദ​ന​യും ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടും.

കാ​ര​ണ​മു​ള്ള ത​ല​വേ​ദ​ന

എ​ന്നാ​ൽ ശാ​രീ​രി​കാ​വ​യ​വ​ങ്ങ​ളി​ലെ വി​വി​ധ ആ​ഘാ​ത​ങ്ങ​ളു​ടെ അ​ന​ന്ത​ര​ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന ത​ല​വേ​ദ​ന​യാ​ണ് സെ​ക്ക​ൻ​ഡ​റി ഹെ​ഡെ​യ്ക്.

മെ​നി​ഞ്ചൈ​റ്റി​സ്, എ​ൻ​സെ​ഫാ​ലൈ​റ്റി​സ്, ബ്രെ​യി​ൻ ട്യൂ​മ​ർ, ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​വും ര​ക്തം ക​ട്ടി​യാ​ക​ലും, ടെം​പ​റ​ൽ ധ​മ​നി​യു​ടെ വീ​ക്കം, സൈ​ന​സൈ​റ്റി​സ്, വ​ർ​ധി​ച്ച പ്ര​ഷ​ർ, ഗ്ലൂ​ക്കോ​മ, ഹൈ​ഡ്രോ​കെ​ഫാ​ല​സ്, ദ​ന്ത​രോ​ഗ​ങ്ങ​ൾ, സെ​ർ​വി​ക്ക​ൽ സ്പോ​ണ്ടി​ലോ​സി​സ് എ​ന്നീ രോ​ഗാ​വ​സ്ഥ​ക​ൾ വി​വി​ധ തീ​വ്ര​ത​യി​ൽ സെ​ക്ക​ൻ​ഡ​റി ഹെ​ഡെ​യ്ക് ഉ​ണ്ടാ​ക്കു​ന്നു.

മൈ​ഗ്രേ​ൻ തു​ട​ങ്ങു​ന്ന​ത്...

പ്രാ​ഥ​മി​ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ത​ല​വേ​ദ​ന​യി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ കാ​ഠി​ന്യം​കൊ​ണ്ട് ഒ​ന്നാം സ്ഥാ​ന​ത്ത് നി​ല​കൊ​ള്ളു​ന്ന​ത് മൈ​ഗ്രേ​ൻ​ത​ന്നെ. സ്ത്രീ​ക​ളി​ൽ 16 ശ​ത​മാ​നം പേ​രി​ലും പു​രു​ഷ​ന്മാ​രി​ൽ ആ​റു ശ​ത​മാ​നം പേ​രി​ലും മൈ​ഗ്രേ​ൻ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ബ്രെ​യി​ൻ സ്റ്റെം, ​ഹൈ​പ്പോ​ത്ത​ലാ​മ​സ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ ഘ​ട​നാ​പ​രി​വ​ർ​ത്ത​ന​മോ വീ​ക്ക​മോ മൂ​ല​മാ​ണ് മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന​ത്. സെ​റോ​ട്ടോ​ണി​ൻ എ​ന്ന സ​വി​ശേ​ഷ രാ​സ​പ​ദാ​ർ​ഥ​ത്തി​ന്‍റെ അ​ഭാ​വം മൂ​ലം ത​ല​യോ​ട്ടി​യി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ സ​മൂ​ല​മാ​യി വി​ക​സി​ക്കു​ന്നു.

ധ​മ​നി​ക​ൾ വി​ക​സി​ക്കു​ന്പോ​ൾ അ​വ​യെ ആ​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന വേ​ദ​ന​വാ​ഹി​ക​ളാ​യ നാ​ഡീ​ത​ന്തു​ക്ക​ൾ ഉ​ത്തേ​ജി​ക്ക​പ്പെ​ടു​ക​യും തീ​വ്ര​മാ​യ ത​ല​വേ​ദ​ന​യു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. കൊ​ടി​ഞ്ഞി​ക്ക് മു​ന്നോ​ടി​യാ​യി ഉ​ണ്ടാ​കു​ന്ന സ​വി​ശേ​ഷ പ്രോ​ഡ്രോ​മും ഓ​റ​യും ഈ ​രോ​ഗാ​വ​സ്ഥ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

വെ​ട്ടി​ത്തി​ള​ങ്ങു​ന്ന പ്ര​കാ​ശ​ര​ശ്മി​ക​ൾ, ശ​ബ്ദം നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷം കൂ​ടാ​തെ മ​നോ​സം​ഘ​ർ​ഷം, ആ​ർ​ത്ത​വം, ഉ​റ​ക്ക​ക്ഷീ​ണം, മ​ദ്യം, ചോ​ക്ലേ​റ്റ്, നി​ർ​ജ​ലീ​ക​ര​ണം എ​ന്നി​വ​യെ​ല്ലാം പ​ല അ​വ​സ​ര​ങ്ങ​ളി​ൽ മൈ​ഗ്രേ​ന്‍റെ ഉ​ദ്ദീ​പ​ന​ത്തി​ന് ഹേ​തു​വാ​കു​ന്നു.

വി​വ​ര​ങ്ങ​ൾ - ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ
MBBS, MIHS, MNHF(USA), ഹെ​ഡ് എ​യ്ക് സ്പെ​ഷ​ലി​സ്റ്റ്, കൊ​ച്ചി.

Latest News

Corehub Up